സാമൂഹ്യപുരോഗതിക്കുള്ള ഒരുപകരണമാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം നേടിയതുകൊണ്ട് വിദ്യാഭ്യാസം അവസാനിച്ചു എന്നു കാണാന്‍ കഴിയില്ല. ലോക മാറ്റത്തിനനുസരിച്ച് സമൂഹവും അതുൾക്കൊള്ളുകയും അനുകൂലമായ മാറ്റങ്ങള്‍ വരുത്തുകയും വേണം. പുതു തലമുറയുടെ സമഗ്രമായ പുരോഗതിയായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് എല്ലാ തട്ടിലും രാഷ്ട്ര നിർമ്മാണത്തിനുതകുന്നതായിരിക്കണം.