വകുപ്പിനെ അറിയുക


പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലവന്‍.   കോളേജ്  വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും  ഈ വകുപ്പിന്റെ കീഴിൽ വരുന്നു. പുതിയ ഗവൺമെന്റ് കോളേജുകൾ, പുതിയ കോഴ്സുകൾ തുടങ്ങി എയ്ഡഡ് കോളേജിലെ ജീവനക്കാരുടെ ശമ്പളം നൽകാനുള്ള സംവിധാനങ്ങളടങ്ങുന്ന സര്‍ക്കാര്‍  ഏജൻസിയാണ് കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്. എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, കോളേജ് ഓഫ് ഫൈൻ ആർട്സ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ടെക്നിക്കൽ ഹൈസ്കൂൾസ്, വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ മുതലായവ ഉൾപ്പെടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന സാങ്കേതിക സ്ഥാപനങ്ങൾ ഡയറക്ടറേറ്റ് കൈകാര്യം ചെയ്യുന്നു.

കൂടുതൽ സങ്കീർണ്ണവും പരസ്പരാശ്രിതവുമായ ലോകത്തിൽ പ്രവേശിക്കുന്നതിന്, പുതിയ കഴിവുകൾ, വിശാലമായ അറിവിന്റെ അടിത്തറ, വൈവിധ്യമാർന്ന കഴിവുകൾ എന്നിവയുമായി പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം സജ്ജമാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തിക്കൊണ്ട്  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി  മാറ്റുകയാണ്  ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ  ലക്ഷ്യം.   ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയപരവും ആസൂത്രണപരവുമായ മൊത്തത്തിലുള്ള വികാസത്തിന് ഉത്തരവാദിത്വം ഉണ്ട്.  ആഗോള നിലവാരമുള്ള സര്‍വ്വകലാശാലകള്‍, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലൂടെ  ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.

വകുപ്പിന്റെ ദർശനം, ദൗത്യം, ലക്ഷ്യങ്ങൾ : -

ദര്‍ശനം

*    ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക്, ഭരണപരമായ സ്ട്രീമുകളിൽ മികവ് നേടുക .

ദൗത്യം


*    ഉന്നതവിദ്യാഭ്യാസത്തിനായുള്ള എല്ലാ സാധ്യതയുള്ള വ്യക്തികളോടും, പ്രത്യേകിച്ച് ദുർബല     വിഭാഗങ്ങൾക്കും ഈ അവസരം ലഭ്യമാക്കുക.

*    ഗവേഷണവും ആധുനികവൽക്കരണവും ശക്തിപ്പെടുത്തുന്നതിനായുള്ള നയങ്ങളും പരിപാടികളും     ആരംഭിക്കുക.


*    അടിസ്ഥാന സൌകര്യങ്ങള്‍,    അധ്യാപക - അക്കാദമിക പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുക,    ഭരണസംവിധാനവും സ്ഥാപന പുനർനിർമ്മാണവും മെച്ചപ്പെടുത്തുകവഴി ഉന്നതവിദ്യാഭ്യാസത്തിന്റെ     ഗുണമേന്‍മ  ഉയര്‍ത്തുക, 

ലക്ഷ്യം

*    സംസ്ഥാനത്ത് എല്ലാ തട്ടിലും ഉന്നത വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിന്.


*    സാങ്കേതിക, പ്രൊഫഷണൽ, വൊക്കേഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിപുലപ്പെടുത്താൻ.


*    സാമൂഹ്യമായി താ​ഴെത്തട്ടിലുള്ള സമുദായങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനായുള്ള അവസരങ്ങൾ   ലഭ്യമാക്കുകയും അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുക.


*    ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കും  ഫാക്കൽറ്റി     വികസനത്തിനുമായി പദ്ധതി സഹായം വർധിപ്പിക്കുന്നതിനും  പഠനത്തിനും  ഗവേഷണത്തിലും ശ്രദ്ധ   കേന്ദ്രീകരിക്കുന്നതിനും.


*    സർവ്വകലാശാലകളിലും കോളേജുകളിലും മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങളിലൂടെ വിജ്ഞാനത്തിനുള്ള  വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിന്.


*    ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾ / യൂണിവേഴ്സിറ്റികളുമായി സഹകരിച്ച്, സാർവത്രികമായ അറിവും ബൗദ്ധിക സ്വത്തവകാശവും പ്രോത്സാഹിപ്പിച്ചു കൊണ്ടുപോകാൻ.


*    മലയാളത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന്.


*    ഉന്നത വിദ്യാഭ്യാസത്തില്‍  കാര്യക്ഷമത, പ്രാധാന്യം, സർഗ്ഗാത്മകത എന്നിവ മെച്ചപ്പെടുത്തുന്നതിന്


*    വൊക്കേഷണൽ എജ്യൂക്കേഷനും സ്കിൽ ഡവലപ്മെന്റിനും പിന്തുണയ്ക്കാൻ


*    ഉന്നത വിദ്യാഭ്യാസത്തിനുള്ള   നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ.